Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തിരുവനന്തപുരം എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് പ്രവര്ത്തകര് ഓഫീസിനുള്ളിലേക്ക് കയറിയതോടെ പോലീസ് ലാത്തിവീശി.
കേന്ദ്ര സര്ക്കാര് നടത്തുന്ന പരീക്ഷകളില് വിശ്വാസമില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഡൽഹി എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം പരീക്ഷ ക്രമക്കേടിൽ സിബിഐ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു. കേസിൽ എൻടിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
Kerala
കൊച്ചി: പിഎംഎല്എ കേസ് ഒതുക്കാന് ഇഡി ഉദ്യോഗസ്ഥന് കോഴ ആവശ്യപ്പെട്ടെന്ന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡി കേസില് പ്രതിയായ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു.
ടാന്സാനിയയില്നിന്നു കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില് പ്രതിയായ ഹര്ജിക്കാരനോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അനീഷ് ബാബുവിന്റെ ഹര്ജി. ഇഡി അസി. ഡയറക്ടര് ശേഖര്കുമാര് കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹര്ജിക്കാരന്റെ പരാതി.
അഴിമതി ആരോപണത്തെത്തുടര്ന്ന് ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഹര്ജിയില് വിശദീകരണത്തിനു സിബിഐ സമയം തേടിയതിനെത്തുടര്ന്ന് 21ന് പരിഗണിക്കാനായി ജസ്റ്റീസ് എ. ബദറുദ്ദീന് മാറ്റി.
പരാതിയില് കാര്യക്ഷമമായ അന്വേഷണം നടത്തിവന്ന ആദ്യ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനെ മാറ്റിയതോടെ അന്വേഷണം നിലച്ചെന്നാണു ഹര്ജിയിലെ ആരോപണം.
National
ന്യൂഡൽഹി: ബിഎസ്പി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സിബിഐക്കു കൈമാറിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു.
തമിഴ്നാട് സർക്കാർ നൽകി അപ്പീലിലാണ് ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ചിന്റെ നടപടി. കുറ്റപത്രം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി തീരുമാനം കഴിഞ്ഞ ഒക്ടോബർ പത്തിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ അന്വേഷണം സിബിഐക്കു കൈമാറുന്നതിൽ തീരുമാനമെടുത്തിരുന്നില്ല. 2024 ജൂലൈ അഞ്ചിന് ചെന്നൈയിൽ വച്ചാണ് ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായ 27 പേരും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.